ഒബ്സെസീവ് കമ്പൽസീവ് ഡിസോർഡർ അഥവാ (ഒസിഡി) എന്നത് ഒരു മാനസിക രോഗാവസ്ഥയാണ്. നമ്മുക്കനാവശ്യമായ ചിന്തകൾ ആവർത്തിച്ചാവർത്തിച്ചു മനസിലേക്ക് കടന്നു വരുന്ന ഒരവസ്ഥയാണിത്.  അത് പിരിമുറുക്കത്തിലേക്കും ഉത്‌കണ്ഠകളിലേക്കും നമ്മളെ നയിക്കുന്നു. ഓരോ നൂറുപേരിലും രണ്ടോ മൂന്നോ പേർക്ക് ഒസിഡി കാണപ്പെടുന്നു.  ഇതിന്റെ ലക്ഷണങ്ങൾ പ്രായപൂർത്തിയാകുന്നതോടെ കണ്ടു തുടങ്ങുകയും ക്രമേണ വർദ്ധിച്ചു വരുകയും ചെയ്യുന്നു. കുടുംബത്തിൽ ആരെങ്കിലും ഒസിഡി ബാധിതൻ ആണെങ്കിൽ മറ്റുള്ളവർക്കും വരുവാനുള്ള സാധ്യതയുണ്ട്. ഒസിഡി ഉള്ളവരിൽ ചില രാസമാറ്റങ്ങൾ സാധാരണയായി കാണപ്പെടുന്നു.  ഈ അസന്തുലിതാവസ്ഥ രോഗ ലക്ഷണങ്ങൾക് കാരണമാകുന്നു.

ഒസിഡി രോഗബാധിതരിൽ കണ്ടുവരുന്ന അനാവശ്യമായ ചിന്തകളും അതോടൊപ്പം ഉണ്ടാകുന്ന ആകുലതകളും ഉത്‌കണ്ഠകളും അവർക്കു നിയന്ത്രിക്കുവാൻ സാധിക്കാതെ വരുന്നു. ഇത്തരക്കാരിൽ ഏറ്റവും അധികമായി കണ്ടുവരുന്ന ഒന്നാണ് ദിനചര്യകൾ വഴിയോ ഹസ്തദാനം നൽകുന്നത് വഴിയോ കൈകൾ അശുദ്ധമാക്കപ്പെട്ടു എന്ന ചിന്ത, ചെയ്ത കാര്യങ്ങൾ ചെയ്തിരുന്നോ എന്നുള്ള ചിന്ത ഉദാഹരണമായി വീടിന്റെ വാതിൽ പൂട്ടിയിരുന്നോ, ഗ്യാസ് ഓഫ് ചെയ്തിരുന്നോ എന്നിവ, മറ്റുള്ളവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം, എന്നിവയൊക്കെ ഇതിൽ പെടുന്നു. തൽഫലമായി രോഗിയുടെ ഏകാഗ്രത നഷ്ടമാവുകയും ചെയ്യുന്ന കാര്യങ്ങളിൽ തെറ്റ് വരുത്തുവാനും ഇടയാകുന്നു.

കൈകൾ വീണ്ടും വീണ്ടും കഴുകുക, സാധനസമഗ്രഹികൾ അടുക്കി വയ്ക്കുക, പ്രാർത്ഥിക്കുക, എണ്ണുക, അർത്ഥമില്ലാത്ത വാക്കുകൾ ഉച്ചരിക്കുക, ഇതുപോലുള്ള പ്രവർത്തികളിൽ വ്യാപൃതരായിരിക്കും ഇത്തരക്കാർ. ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ ഒരുപാട് സമയം ഉപയോഗിക്കേണ്ടിവരുന്നതിനാൽ ക്രമേണ എല്ലാ കാര്യങ്ങക്കും കൂടുതൽ സമയം വേണ്ടി വരുന്നു. എന്നാൽ ഇങ്ങനെയുള്ള പ്രവർത്തികളിൽ നിന്നും ഇവരെ പിൻതിരിപ്പിക്കുവാൻ ശ്രമിച്ചാൽ അവ ഉത്‌കണ്ഠ ഉണ്ടാക്കും.

കുട്ടികളിൽ കാണപ്പെടുന്ന ഒസിഡി ലക്ഷണങ്ങളും ഇതുപോലെ  കൈ കഴുകുക, തിട്ടപ്പെടുത്തുക, പരിശോധിക്കുക, തുടങ്ങിയവയാണ്. അവർ മറ്റുള്ളവരോട് സഹായങ്ങൾ ചോദിക്കുവാൻ വിസമ്മതിക്കുകയും, വിദ്യാലയങ്ങളിലും മറ്റും പിന്നിലായി പോവുകയും ചെയ്യുന്നു.

ഒസിഡി ഉള്ളവരിൽ വിഷാദരോഗത്തിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പരിശോധനയുടെ അടിസ്ഥാനത്തിൽ ഡോക്ടർ മരുന്നുകളുടെ അടിസ്ഥാനത്തിലോ തെറാപ്പിയുടെ സഹായത്തിലോ അതോ രണ്ടും കൂടിയുള്ള ചികിത്സ വേണോ എന്ന് തീരുമാനിക്കുന്നതാണ്. നിങ്ങളുടെ രോഗങ്ങൾക്കനുസരിച്ചുള്ള പ്രതിവിധി ഡോക്ടർ കണ്ടെത്തുന്നു. കുറഞ്ഞതോതിലുള്ള  മരുന്നിന്റെ ഉപയോഗം ക്രമേണ തോത്  കൂടി വരുന്നു. മരുന്ന് ഫലപ്രദമായി പ്രവർത്തനം ആരംഭിക്കാൻ കുറച്ചു ആഴ്ചകൾ വേണ്ടി വരാറുണ്ട്. ചിലരിൽ വളരെ കുറച്ചു നാളത്തേക്കും എന്നാൽ മറ്റു ചിലർക്ക് ജീവിതകാലം മുഴുവനും മരുന്ന് കഴിക്കേണ്ടതായും വരാറുണ്ട്. ഒസിഡി ചികിത്സക്ക് രോഗിയുടെ ഭാഗത്തുനിന്നും പൂർണ പിന്തുണ ആവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നത് രോഗം ഏറ്റവും വേഗത്തിൽ പൂർണമായി ഭേതമാകുവാൻ സഹായിക്കുന്നു. മരുന്നുകളുടെ സഹായത്തോടെ ഒസിഡി പൂർണമായും നിയന്ത്രിക്കുവാനും അങ്ങനെ യാതൊരു തടസവും കൂടാതെ തങ്ങളുടെ ജോലികളിൽ വ്യാപൃതനാകുവാനും ഓരോരുത്തർക്കും കഴിയുന്നു.