Psychiatrist :

+91 9495 88 4232

Psychologist:

+91 8606 62 6747

ബുദ്ധി വൈകല്യം

Apr 8, 2022Articles in Malayalam0 comments

ബുദ്ധി വൈകല്യത്തെ പണ്ട് ബുദ്ധിമാന്ദ്യമായി കണ്ടിരുന്നു കാരണം തലച്ചോറിന്റെ ശരിയായ വളർച്ച സാധ്യമാകാത്തതിനാലും പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതിനായുമായിരുന്നു. ഒരുവന്റെ പഠനകാര്യങ്ങളിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ഈ വൈകല്യത്തെ തിരിച്ചറിയുവാൻ സാധിക്കും. ഇത് അളക്കുന്നത് ഐക്യു എന്നതിന്റെ അടിസ്ഥാനത്തിലും പഠിക്കാനും തിരുമാനങ്ങളെടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കുവാനും ഉള്ള ഒരുവന്റെ കഴിവുകൾക്കും ആധാരമാക്കിയുമാണ്. ഒരാളുടെ ദിനംപ്രതിയുള്ള ജീവിതത്തിൽ മറ്റുള്ളവരുമായി നന്നായി പെരുമാറുവാനും സംഭാഷണത്തിൽ ഏർപെടുവാനും കരുതലോടുകൂടി പെരുമാറുവാനും സ്വയം പര്യാപ്തത കൈവരിക്കുവാനുമുള്ള കഴിവ് ആവശ്യമാണ്. പഠനത്തിലും സംസാരത്തിലും സമൂഹത്തിലും ശാരീരികമായ കഴിവുകളിലും ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധിപേർ നമ്മുക്ക് ചുറ്റുന്നുമുണ്ട്. ബുദ്ധി  വൈകല്യത്തെ നാലു താരമായി തിരിച്ചിരിക്കുന്നു. കഠിനമല്ലാത്തവ, മിതപ്രകൃതിയുള്ളവ, കഠിനമായവ, തീവ്രമായവ :

ജനസംഖ്യയിൽ ഒരു ശതമാനം ആളുകൾ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. ഇതിൽ 85% ആളുകൾക്കും കഠിനമല്ലാത്ത രീതിയിൽ ആണ് ബുദ്ധി വൈകല്യം കാണപ്പെടുക. അവർ മറ്റുള്ളവരിൽ നിന്നും കാര്യങ്ങൾ മനസിലാകുവാൻ കൂടുതൽ സമയം ആവശ്യം വരുന്നവരാണ്.

കാരണം

സാധരണ രീതിയിലുള്ള തലച്ചോറിന്റെ വളർച്ചക്ക് തടസം നേരിടുന്ന സാഹചര്യം ഉണ്ടാകുന്നുവെങ്കിൽ അത് ബുദ്ധി വൈകല്യത്തിന് കാരണമാകുന്നു. ഗർഭധാരണം മുതൽ കൗമാരം വരെ ഏത് സമയത്തും ഈ ഹാനി സംഭവിക്കാം. മൂന്നിൽ ഒന്ന് ശതമാനം സാഹചര്യങ്ങൾ ബുദ്ധി വൈകല്യത്തിന് മറ്റു പല കാരണങ്ങളും കണ്ടെത്തുവാൻ കഴിഞ്ഞേക്കാം. അവയാണ്,

പാരമ്പര്യമായി പകർന്നു കിട്ടുന്നവ

ഗർഭകാലങ്ങളിൽ ഉള്ള ലഹരിവസ്തുക്കളുടെ ഉപയോഗം, രോഗബാധകൾ, പോഷകാഹാരക്കുറവ്, രക്തസമ്മർദം വർദ്ധിക്കുക എന്നിവ

പ്രസവസമയത്തുണ്ടാകുന്ന (കുഞ്ഞു ജനിക്കാനുള്ള) താമസം, നേരത്തെയുള്ള പ്രസവം, പൊക്കിൾകൊടി കഴുത്തിൽ ചുറ്റി കിടക്കുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ

നന്നേ ചെറുപ്പത്തിൽ ഉണ്ടാകുന്ന തലക്കുള്ള ക്ഷതങ്ങൾ, ഗൗരവമേറിയ ശാരീരിക രോഗങ്ങൾ, പോഷകാഹാരക്കുറവ്, തുടങ്ങിയവ

ലക്ഷണങ്ങൾ

സ്കൂൾ കാലഘട്ടം മുതൽ തന്നെ ഇത് തിരിച്ചറിയുവാൻ സാധിക്കും, സ്വയം പ്സാര്യതത വരുവാനുള്ള താമസം, ഇരുപ്പ്, നടപ്പ്, സംസാരം എന്നിവയിൽ കാണപ്പെടുന്ന മാറ്റങ്ങൾ, ഓർമ്മക്കുറവ്, പ്രശ്നപരിഹാരങ്ങൾക്കും യുക്തിപൂർവമുള്ള കാര്യങ്ങളിലും പിന്നോക്കം പോകുക, പ്രായത്തിനൊത്ത പക്വത ഇല്ലാത്ത അവസ്ഥ, പഠനത്തിൽ പിന്നോക്കം പോകുക എന്നിവയാണ്.

രോഗം എങ്ങനെ തിരിച്ചറിയാം   

നിങ്ങളുടെ കുഞ്ഞുങ്ങൾ പഠനവൈകല്യം ഉള്ളവരാണെങ്കിൽ ഡോക്ടർ മൂന്നുതരം പരിശോധനകൾക്ക് നിങ്ങളെ വിധേയരാകുന്നു, നിങ്ങളുമായുള്ള സംഭാഷണം, കുഞ്ഞിനെ നിരീക്ഷിക്കുന്നതുവഴി, ഐക്യു പരീക്ഷകൾ നടത്തുന്നതുവഴിയും തിരിച്ചറിയുവാൻ സാധിക്കുന്നു. കൂടുതകൾ പ്രശ്നങ്ങൾ കുഞ്ഞുങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ സൈക്കോളജിസ്ട്, പീഡിയാട്രീഷൻ, ന്യൂറോളജിസ്ട്, സ്പീച് തെറാപ്പിസ്റ്റ് എന്നിവരെ സമീപിക്കേണ്ടതുമാണ്. അതോടൊപ്പം തന്നെ രക്ത പരിശോധനയും മറ്റ് മാര്ഗങ്ങളും സ്വീകരിക്കുന്നതുവഴി യഥാർത്ഥ കാരണങ്ങൾ തിരിച്ചറിയുവാൻ സാധിക്കും. ഐക്യു അളക്കുന്നത് ഐക്യു പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. സാധാരണയായി നൂറിൽ 85-115 വരെ ആളുകൾ നേടിയെടുക്കാറുണ്ട് എന്നാൽ ബുദ്ധിമാന്ദ്യം ഉള്ളവരിൽ ഇത് 70-75 ഈ അളവിലോ ഇതിനു താഴെയോ ആയിരിക്കും.

  ചികിത്സാ രീതികൾ      

             ഈ പരീക്ഷകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ കുഞ്ഞിനായുള്ള ചികിത്സ രീതികൾ ഡോക്ടർ തയ്യാറാക്കുന്നു. പേശികളും ബുദ്ധിയും വികസിക്കുന്നതിനും പ്രവർത്തനിരതമാക്കുന്നതിനുമുള്ള തെറാപ്പികളും നൽകുന്നു. മാതാപിതാക്കൾക്ക് പ്രത്യേക പരിശീലനം നല്കുന്നതുവഴി അവരെ ബോധവാന്മാരാക്കുകയും പിന്താങ്ങുകയും ചെയ്യുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ മരുന്നുകളും ഉപയോഗിക്കേണ്ടതായിട്ടുണ്ട്.

ഇത്തരം ചികിത്സകളിലൂടെ നിങ്ങളുടെ മക്കളെ സ്വയം പര്യാപ്തതയുള്ളവരും കാര്യപ്രാപ്തിയുള്ളവരുമായി മാറ്റുന്നു. ഇത്തരം രോഗസ്ഥയിലുള്ളവർ കൃത്യമായ ചികിത്സകൾക്കു ശേഷം കൂടുതൽ മെച്ചപ്പെട്ടവരും അടിസ്ഥാനമായ ബുദ്ധിയും കഴിവും മാത്രം ആവശ്യമുള്ള ജോലികളിലും മറ്റും പ്രവേശിക്കുവാൻ കഴിവുള്ളവരുമായി തീരുന്നു.

Blogs
Latest Post
Mauris cursus posuere sem non fermentum donec condime ntum, nibh ut viverra molestie, urna dui convallis tortor, sed dignissim arcu ex sed.

0 Comments

Submit a Comment

× How can I help you?