മാനിക്ക് ഡിസോർഡർ എന്നും അറിയപ്പെടുന്ന ബൈപോളാർ രോഗം വിഷാദവും ഉന്മാദവും മാറി മാറി അനുഭവപ്പെടുന്ന അവസ്ഥയാണ്. ഇതിൽ ഉന്മാദാവസ്ഥയിലായിരിക്കുന്ന സമയത്തെയാണ് മാനിക്ക്  അഥവാ ഹൈപ്പോമാനിയ എന്ന് പറയുന്നത്. അമിതമായി സംസാരിക്കുക, അമിതമായ ഊർജം, അമിതമായ പ്രവർത്തങ്ങൾ, ഉറക്കം വളരെ കുറച്ചേ ആവശ്യമുള്ളു, രാവിലെ എഴുന്നേറ്റ് ഉഷാറാകുക, എല്ലാ കാര്യങ്ങളിലും ഇടപെടാൻ തോന്നുക, അമിതമായി ചെലവ് ചെയ്യുക, വലിയ ആശയങ്ങൾ മനസ്സിൽ വരിക, ഞാൻ വലിയ ആളാണെന്നു ചിന്ത ഉണ്ടാവുക, എതിർക്കുന്നവരോട് അമിതമായ ദേഷ്യം വരിക, ലൈംഗിക ചര്യകളിൽ ആവേശം കൂടുക എന്നിവയൊക്കെയാണ് ഉന്മാദത്തിന്റെ ലക്ഷണങ്ങൾ. ചിലസമയങ്ങളിൽ കേൾക്കാത്ത ശബ്തങ്ങൾ കേട്ട് എന്ന തോന്നൽ പോലും ഉണ്ടായേക്കാം. ചികില്സിക്കുന്നില്ല എങ്കിൽ മൂന്നു മുതൽ ആറു മാസം വരെ ഈ രോഗാവസ്ഥ തുടരാം.

എന്നാൽ വിഷാദത്തിന്റെ സമയത്തു ഇതിനെല്ലാം എതിരായി ജീവിതവിരക്തി, സങ്കടം, മടുപ്പ് തുടങ്ങിയവയെല്ലാം അനുഭവപ്പെടുന്നു.

ചില സാഹചര്യങ്ങളിൽ രോഗികളിൽ ഉന്മാദവും വിഷാദവും ഒരേ സമയത്ത് അനുഭവപ്പെടുന്നു. മതിഭ്രമത്തിൻറെ ലക്ഷണങ്ങളും ഇവരിൽ കാണപ്പെടുന്നു. ഇതിനെ മിക്സഡ് എപ്പിസോഡ് എന്ന് പറയുന്നു. ലിംഗഭേദം ഇല്ലാതെ ഓരോ നൂറുപേരിലും ഒരാൾ ബൈപോളാർ ഡിസോർഡറിന് അടിപ്പെട്ടിരിക്കുന്നു. ആത്മഹത്യാ സാധ്യത ഏറെ ഉള്ളവരാണിവർ. ഉന്മാദവും വിഷാദവും ഒരേ സമയത് പ്രകടമാകുന്നവരിൽ ആത്മഹത്യാ പ്രവണത വളരെ കൂടുതലാണ്൯(6%). സ്വയം പരിക്കേൽപിക്കാനുള്ള സാധ്യതയും കണ്ടുവരുന്നു(30-40%).

പ്രായപൂർത്തിയായവരിൽ ആണ് ഈ രോഗാവസ്ഥ കൂടുതലായും കണ്ടു വരുന്നത്. രോഗം വന്നിട്ടുള്ള പത്തിൽ ഒൻപതുപേർക്കും വീണ്ടും വരുവാനുള്ള സാധ്യതയുമുണ്ട്. പ്രായപൂർത്തിയാകാത്തവരിൽ രോഗം കാണപെടുന്നുവെങ്കിൽ ഭേതമാക്കുവാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും.

ബൈപോളാർ രോഗവും പരമ്പരാഗതമായി പകർന്നു ലഭിക്കുന്നതാണ്. കുടുംബത്തിൽ ആർക്കെങ്കിലും   സ്കിസോഫ്രേനിയ ഉണ്ടെങ്കിൽ ബൈപോളാർ രോഗം വരുവാനുള്ള സാധ്യതയും കൂടുതലാണ്. കാരണം രണ്ടും പരസ്പരം ബന്ധപ്പെടുത്തുവാൻ സാധിക്കുന്നു. ബൈപോളാർ രോഗമുള്ളവരിൽ തലച്ചോറിൽ രാസമാറ്റങ്ങൾ സാധാരണമാണ്. പ്രിയപെട്ടവരുടെ മരണം, പെട്ടന്നുള്ള താമസമാറ്റം, ഉദ്യോഗവുമായി ബന്ധമുള്ള കാര്യങ്ങൾ മനഃക്ലേശം ഉറക്കക്കുറവ് ഇവയൊക്കെ രോഗത്തിന് വഴി തെളിക്കാം.

രോഗിയോടും ശുശ്രുഷകനോടും സംസാരിക്കുന്നതിലുപരി രോഗിയെകൊണ്ട് ചില പരിശോധനകൾക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ കൃത്യമായ രോഗനിർണയം നടത്തുവാൻ സാധിക്കുകയുള്ളു പ്രേത്യേകിച്ചു തൈറോയിഡ് മുതലായവ തിരിച്ചറിയുവാനായി. വൈകിയവേളയിൽ രോഗം വരുന്ന സാഹചര്യത്തിൽ തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നതിനായി രോഗിയെ സ്കാനിങ്ങിനു വിധേയമാക്കുന്നു.

ബൈപോളാർ രോഗത്തിന്റെ മരുന്ന് മൂഡ് സ്റ്റെബിലൈസർ എന്ന് അറിയപ്പെടുന്നു. ഇവ തത്സച്ചോറിലെ രാസമാറ്റങ്ങൾ നിയന്ത്രിക്കുവാനും വീണ്ടും രോഗം വരാതിരിക്കുവാനും സഹായിക്കുന്നു.  ഒരിക്കൽ ആത്മഹത്യാ പ്രേരണ മുതലായവ രോഗി പ്രകടിപ്പിച്ചുവെങ്കിൽ ചികിത്സ തുടരേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരു കാരണവശാലും മരുന്ന് കഴിക്കുന്നത് അവസാനിപ്പിക്കരുത്. രോഗിയുടെ സാഹചര്യം മോശമാണെങ്കിൽ അയാളുടെ അനുവാദമില്ലാതെ തന്നെ ആശുപത്രിൽ ചികിത്സ ആരംഭിക്കാവുന്നതാണ്. ചില പ്രത്യേകസാഹചര്യങ്ങളിൽ ഷോക്ക് ട്രീറ്റുമെന്റുകളും നൽകാറുണ്ട്.  മരുന്നുകൾക്കുപരിയായി രോഗം എങ്ങനെ തിരിച്ചറിയാം എങ്ങനെ തുടക്കത്തിലേ ചികിൽസിച്ചു ഭേദമാക്കാം എന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളും മറ്റും എങ്ങനെ മെച്ചപ്പെടുത്താം എന്നും നിങ്ങളെ ബോധവാന്മാരാക്കുന്നു