മനുഷ്യന്റെ ചിന്താശേഷിയെ സ്വാധീനിക്കുന്ന ഒരു രോഗാവസ്ഥയാണ് സ്‌കിസോഫ്രേനിയ. പഠനം, ജോലി, കാര്യപ്രാപ്‌തി, മറ്റുവരുമായുള്ള ഇടപെടലുകൾ ഇവയെയൊക്കെ ഈ രോഗം ബാധിക്കുന്നു. കണക്കുകൾ പ്രകാരം ഓരോ ആയിരം പേരിലും രണ്ടോ മൂന്നോ പേർ ഈ രോഗം ഉള്ളവരാണ് അവരെ ശുശ്രുഷിക്കുന്നവർക്കും കുടുംബക്കാർക്കും ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത് തുടർച്ചയായുള്ള ചിത്സയിലൂടെയും ശുശ്രുഷയിലൂടെയും നിയന്ത്രിക്കേണ്ടതായ എളുപ്പം ഭേദമാകാൻ ബുദ്ധിമുട്ടുള്ള അവസ്ഥയാണിത്. ചിലരിൽ ഇടതടവില്ലാതെ  തുടർച്ചയായും, മറ്റു ചിലരിൽ ഇടവിട്ടും രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. ലക്ഷണങ്ങളെ അടിസ്ഥാനമാക്കി സ്കിസോഫ്രേനിയ പലതായി തരംതിരിച്ചിരിക്കുന്നു.

ഇതിൽ ഏറ്റവും സാധാരണമായി കാണുന്ന ഒന്നാണ് പാരനോയിഡ്.  ഇത്തരം രോഗാവസ്ഥയിലായിരിക്കുന്ന വ്യക്തികൾ തെറ്റായ വിശ്വാസങ്ങളുമായി മുൻപോട്ട് പോകുന്നവരായിരിക്കും. ഉദാഹരണമായി കൂടെയുള്ളവർ തന്നെ ഉപദ്രവിക്കുവാൻ ശ്രമിക്കുന്നു, ഒപ്പമുള്ളവരെ വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയവയാണ്. മറ്റുള്ളവർക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾ ഈ കൂട്ടർ ശരി എന്ന് വിശ്വസിക്കുകയും അത് തെളിയിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരക്കാരിൽ കണ്ടുവരുന്ന മറ്റൊരാവസ്ഥയാണ് വോയിസ് ഇൻ ദി ഹെഡ് അസാധാരണവും പരിചയം ഇല്ലാത്തതുമായ ശബ്തങ്ങൾ കേൾക്കുക, അതനുസരിച്ചു പ്രവർത്തിക്കുക, മറുപടി കൊടുക്കുക ഇത്തരം രീതികളിൽ പെരുമാറുന്നു. തുടക്കത്തിൽ ഉറക്കത്തെയോ ദഹനത്തെയോ രോഗാവസ്ഥ ബാധിക്കുന്നില്ല എങ്കിലും മുൻപോട്ട് പോകും തോറും ഭക്ഷണം, ഉദ്യോഗത്തിലുള്ള താൽപര്യക്കുറവ്, വ്യക്തിത്വ ശുചിത്വം ഇവയിലെല്ലാം കാര്യമായ മാറ്റം സംഭവിക്കുന്നു.

മറ്റുതരത്തിലുള്ള സ്‌കിസോഫ്രേനിയകളാണ്, ഹെബെഫ്രേനിക്, ഡിസോർഗനൈസ്ഡ്, കാറ്ററ്റോണിക് എന്നിവ. ഇത്തരക്കാർ മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കുകയും യാഥാർത്യമായുള്ള ബന്ധം നഷ്ടമായാവരുമായിരിക്കും. അവരുടെ സംസാരരീതി മനസിലാക്കുവാൻ വളരെ ബുദ്ധിമുട്ടുള്ളവയായിരിക്കും കാരണം, പരസ്പരം ബന്ധമുള്ള കാര്യങ്ങൾ സംസാരിക്കുവാൻ ഇവർക്ക് സാധിക്കുന്നില്ല. അനാവശ്യമായി വാക്കുകൾ ഉപയോഗിക്കുക, അർത്ഥമില്ലാത്ത പുതിയ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുക എന്നിവയൊക്കെ സ്വാഭാവികമായി കണ്ടുവരുന്നു. സാധാരണ സ്‌കിസോഫ്രേനിയയിൽ നിന്നും കൂടുതൽ ഗുരുതരമായ അവസ്ഥയാണിത്.

സ്കിസോഫ്രേനിയ പരമ്പരാഗതമായി പകർന്നു ലഭിക്കുന്ന ഒരു രോഗം കൂടിയാണ്. എന്നാൽ കുടുംബത്തിൽ ആർക്കും തന്നെ സ്കിസോഫ്രേനിയ ഇല്ലെങ്കിൽ കൂടി രോഗം പിടിപെടാനുള്ള സാധ്യത ഉണ്ട്. ചില കേസുകളിൽ രോഗി യാതൊരു തരത്തിലുമുള്ള വികാര പ്രകടനങ്ങളും നടത്താത്ത അവസ്ഥയിലായി പോകാറുണ്ട്  ഉദാഹരണമായി ചിരിക്കുകയോ കരയുകയോ ചെയ്യാതിരിക്കുക ആരോടും സംസാരിക്കാതിരിക്കുക , ഉത്സാഹം നഷ്ടപെട്ടിരിക്കുക എന്നി അവസ്ഥകളിലൊക്കെ കാണാൻ സാധിക്കാറുണ്ട്. രേഖകളനുസരിച് രോഗാവസ്ഥയിലായിരിക്കുന്ന വ്യക്തിക്ക് തലച്ചോറിൽ രാസമാറ്റങ്ങൾക്ക് (ഡോപ്പാമിൻ, ഗ്ലുട്ടാമേറ്റ്, സെറാടോൺ) കാരണമാകാറുണ്ടെന്നും തെളിയിച്ചിട്ടുണ്ട്. സ്കിസോഫ്രേനിയക്ക് ഉള്ള മരുന്നിന്റെ ഉപയോഗം കൊണ്ട് ഇവയൊക്കെ നിയന്ത്രിക്കുവാൻ സാധിക്കുകയും ചെയ്യും. സ്കിസോഫ്രേനിയ വ്യത്യസ്ത കാലഘട്ടങ്ങളിൽ കാണപ്പെടുന്ന രോഗാവസ്ഥയാണ് നന്നേ ചെറുപ്പത്തിലേ രോഗത്തിന് അടിമപെട്ടവരിൽ (തലച്ചോറിന്റെ വളർച്ച പൂർണമാകുന്നതിനുമുമ്പ്) മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി രോഗം ഭേതമാക്കുവാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും.  കാലം മുൻപോട്ട് പോകും തോറും ചികിൽസിച്ചു ഭേതമാക്കുവാനുള്ള സാധ്യതകളും  കുറഞ്ഞു വരുന്നു.

ഹോളിസ്റ്റിക് മാനേജ്മെൻറ് ഓഫ് സ്കിസോഫ്രേനിയ, രോഗികൾക്കായുള്ള എല്ലാവിധ ചികിത്സകളും രോഗിയെ ശുശ്രുഷിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളും കൃത്യമായി നൽകുകയും രോഗിയിൽ കണ്ടുവരുന്ന എല്ലാവിധ ലക്ഷണങ്ങളും നിയന്ത്രിച്ചുകൊണ്ട് ബന്ധുക്കളോടും മറ്റുള്ളവരോടും ഇടപെടുവാനും, ജോലിയിൽ ശ്രദ്ധിക്കുവാനും പ്രാപ്തനാക്കുന്നു. ആന്റിസൈക്കോട്ടിക് എന്നാണ് സ്കിസോഫ്രേനിയയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അറിയപ്പെടുന്നത്. തലച്ചോറിലെ രാസമാറ്റങ്ങളെ നിയന്ത്രിക്കുന്നതുവഴിയാണ് ചികിത്സ ഫലവത്തായി തീരുന്നത്. ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിത്സ രീതികൾ തീരുമാനിക്കുന്നത്. സാധാരണയായി വളരെ കുറഞ്ഞ തോതിൽനിന്നുമാണ് ചികിത്സ ആരംഭിക്കുന്നത് രോഗത്തിനനുസരിച്ചു തോതുകൂട്ടുകയാണ് ചെയ്യുന്നത്. നാലുമുതൽ ആറുവരെ ആഴ്ചകൾക്കുള്ളിലാണ് ലക്ഷണങ്ങളിൽ വ്യത്യാസം കണ്ടുതുടങ്ങുക. രോഗത്തിനനുസരിച്ചു ചില സാഹചര്യങ്ങളിൽ ചികിത്സ കൂടുതൽ നാളുകൾ മുൻപോട്ട് കൊണ്ടുപോകേണ്ടതായി വരുന്നു. ആന്റിസൈക്കോട്ടിക്‌സിനു ഉപരിയായി രോഗത്തെ നിയന്ത്രിക്കുവാൻ മറ്റു മരുന്നുകളും ഉപയോഗിച്ച് വരുന്നു. അതോടൊപ്പം തന്നെ കൗൺസിലിങ്ങും ബിഹേവിയറൽ തെറാപ്പികളും ചെയ്യുന്നതുവഴി രോഗിയെയും കുടുംബത്തെയും ബോധവത്കരിക്കുവാനും ചികിത്സ കൂടുതൽ ഫലപ്രകാരമാക്കുവാനും സാധിക്കുന്നു.