ഒരു പ്രായത്തിനു ശേഷം ചിലരിൽ കാണപ്പെടുന്ന മനസികമായുള്ള കഴിവുകളിലെ ശോഷണമാണ് സ്മൃതി നാശം. അതിനാൽ തന്നെ ചെയ്യുന്ന തൊഴിലിലെ ഉത്തരവാദിത്വങ്ങൾ വിട്ടുപോകുക, ദിനചര്യകളിൽ പോലും സാരമായ മാറ്റങ്ങൾ സംഭവിക്കുക ഇവയൊക്കെ സ്വാഭാവികമാണ്. ഇതിൽ ഏറ്റവും സാധാരണമായി ഒന്നാണ് അടുത്തിടെ നടന്ന കാര്യങ്ങൾ മറന്നു പോകുക എത്ര ശ്രമിച്ചാലും ഓർത്തെടുക്കുവാൻ കഴിയാതെ വരിക എന്നിവ. മറവിയോടൊപ്പം തന്നെ കണ്ടുവരുന്ന ഒന്നാണ്, ഭാഷ, കണക്കുകൾ ചെയ്യുവാനുള്ള കഴിവ്, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനുള്ള കഴിവ് എന്നിവയിലൊക്കെ കോട്ടം സംഭവിക്കുന്നു. വീട്ടിലേക്കും തൊഴിൽസ്ഥലത്തേക്കും എന്തിനു ബെഡ്‌റൂമുകളിലേക്കുമുള്ള വഴികൾ മാറിപ്പോകുന്നു. ദിനചര്യകൾ നടത്തുവാൻ പോലും കൃത്യമായ പ്ലാനുകളും നിർദ്ദേശങ്ങളും വേണ്ടിവരുന്നു.

ഉത്‌കണ്ഠകൾ, വിഷാദം, ഉറക്കക്കുറവ്, മാനസിക സംഘർഷങ്ങൾ തുടങ്ങിയ പ്രശ്നങ്ങളും ഇതിനോടനുബന്ധിച്ചു വരുന്നതിനാൽ ശുശ്രുഷകരായിട്ടുള്ളവർക്കും സംരക്ഷകർക്കും വളരെയധികം  ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്‌മൃതിനാശം പല രോഗങ്ങൾ മൂലം സംഭവിക്കാം  അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അൽഷിമേഴ്‌സ്. പാർക്കിൻസൺ രോഗം സ്‌കിസൊഫ്രേനിയ, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗങ്ങൾ , ഹൈപ്പർ ടെൻഷൻ തുടങ്ങിയവയൊക്കെ സ്‌മൃതി നാശത്തിലേക്ക് നയിക്കാം. ചില വിറ്റാമിന്റെ കുറവുകൾ (ബി 12), ശരീരത്തിലെ രാസമാറ്റങ്ങൾ, മദ്യപാനം, തലച്ചോറിനേൽക്കുന്ന ക്ഷതങ്ങൾ, മുറിവുകൾ എന്നിവയും ഇവക്ക് കാരണമാകുന്നു.  ശരിയായ സമയത്തു ശരിയായ രീതിയിൽ ചികിൽസിക്കുവാൻ സാധിച്ചാൽ രോഗം സുഖപ്പെടുത്താൻ സാധിക്കുന്നതാണ്. മറവിരോഗം പ്രായമായവരിൽ സാധാരണമായി കണ്ടുവരുന്നതാണ്. 85 വയസിനു മുകളിലുള്ളവരിൽ അഞ്ചിൽ ഒന്നോ രണ്ടോ പേർക്കും, 70 വയസിനു മുകളിൽ പത്തിൽ ഒന്നോ രണ്ടോ പേർക്കും മറവി രോഗത്തിന് സാധ്യതയുണ്ട്. ഒരു വ്യക്തിക്ക് ചെറിയ തോതിലുള്ള ഓര്മക്കുറവുകൾ ഉണ്ടാകുകയും എന്നാൽ ദിനചര്യകളിൽ കോട്ടം സംഭവിക്കുന്നുമില്ല എങ്കിൽ അതിനെ കഠിനമല്ലാത്തവ അഥവാ മൈൽഡ് കോഗ്നിറ്റീവ് ഇമ്പയർമെൻറ് (എംസിഐ) എന്ന് വിശേഷിപ്പിക്കുന്നു. എന്നാൽ ഇത് വര്ധിക്കുവാനും സ്‌മൃതി നാശത്തിലേക്ക് നയിക്കപ്പെടുവാനും സാധ്യതകളുണ്ട്. കുടുംബത്തിൽ മറ്റാർക്കെങ്കിലും ഇത്തരമൊരു രോഗമുണ്ടെങ്കിലും നമ്മുക്കും വരുവാനുള്ള സാധ്യതയുണ്ട്.

സ്‌മൃതി നാശം സംഭവിക്കുന്നവരിൽ 75% പേരിലും ഓര്മക്കുറവാണ് കണ്ടുവരുന്നതെങ്കിലും ചിലരിൽ പണം സൂക്ഷിക്കുവാനുള്ള ബുദ്ധിമുട്ട്, വാഹനമോടിക്കാനും, സാധനങ്ങൾ വാങ്ങുവാനും നിർദ്ദേശങ്ങൾ അനുസരിക്കുവാനും വാക്കുകൾ കോർത്തിണക്കി സംസാരിക്കുവാനും വഴി കണ്ടെത്തുവാനുമൊക്കെ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. ചുരുക്കം ചിലരിൽ സ്വഭാമമാറ്റവും മറ്റുള്ളവരോട് കാരുണ്യം നഷ്ടമാകുക, കൂടുതൽ ഭക്ഷണം കഴിക്കുക, തടി വയ്ക്കുക, തുടങ്ങിയവും കണ്ടുവരുന്നു. എന്നാൽ ചിലർ യാഥാർഥ്യമല്ലാത്ത പലതും കാണുകയും മറ്റുള്ളവരെ തെറ്റായ രീതിയിൽ വിലയിരുത്തുകയും ചെയുന്നു.  ഒരാൾക്ക് സ്‌മൃതിനാശം ഉണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനുമുന്പ് ഡോക്ടർ ചില പ്രത്യേക പരിശോധനകൾ സജ്ജമാക്കുന്നു. രക്ത പരിശോധനയിലൂടെയും ബ്രെയിൻ ഇമേജിങ് പരിശോധനയിലൂടെയും സ്‌മൃതിനാശം ചികിൽസിച്ചു ബെതമാക്കുവാൻ കഴിയുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നു. ചികിത്സക്കുള്ള സന്നാഹങ്ങൾ തയ്യാറാക്കുന്നതിന് മുൻപ് തന്നെ രോഗിയെയും രോഗിയെ സംരക്ഷിക്കുന്ന വ്യക്തിയെയും നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതുവഴി രോഗത്തിൻറെ കടന്നുകയറ്റം ജീവിതരീതികളും സമൂഹവുമായുള്ള ഇടപെടലുകളിലും സ്വന്തം ജീവിതത്തിലും എത്രത്തോളം മാറ്റങ്ങൾ സൃഷ്ടിച്ചു എന്ന് കണ്ടെത്തുവാൻ കഴിയുന്നു.

രോഗത്തിൻറെ തുടക്കത്തിൽ മനോരോഗ ലക്ഷണങ്ങളായ ഉത്‌കണ്ഠ, വിഷാദം, സമൂഹത്തിൽ നിന്നും പിന്തിരിയുവാനുള്ള തോന്നലുകൾ, വേഗം കോപം വരുക, തുടങ്ങിയവയും കാണപ്പെടുന്നു. മുന്പോട്ട് ദേഷ്യം, എതിർപ്പ്, ഉറക്കമില്ലായ്മ തുടങ്ങിയവയും കാണപ്പെടുന്നത് വഴി രോഗിക്കും ശുശ്രുഷിക്കുന്ന വ്യക്തിക്കും അത് വലിയൊരു അസ്വസ്ഥത ആയി തിരുന്നു. ഉത്‌കണ്ഠയും മറ്റും മരുന്നുകളുടെ ഉപയോഗത്തിലൂടെ കുറക്കുവാൻ സാധിക്കുന്നു എങ്കിലും സങ്കല്പികമായ ശബ്തങ്ങൾ കേൾക്കുക, തെറ്റായ വിശ്വാസങ്ങൾ, എതിർപ്പുകൾ, എന്നിവ പരിഹരിക്കുവാൻ ബുദ്ധിമുട്ടനുഭവിക്കുന്നു. ഭേദമാക്കാൻ എളുപ്പമുള്ള കാര്യങ്ങൾ ഉദാഹരണമായി ദഹനവുമായി ബന്ധമുള്ളവ, ശാരീരിക പ്രവർത്തനങ്ങൾ, രോഗബാധക്കുള്ള ചികിത്സ തുടങ്ങിയ പ്രാരംഭ ഘട്ടത്തിലെ നൽകി തുടങ്ങുന്നു. അത്യാവശ്യമെങ്കിൽ ചെറിയ തോതിലുള്ള മരുന്നുകളും ഈ അവസരത്തിൽ നൽകുന്നു.

ചികിത്സയുടെ ലക്‌ഷ്യം രോഗിയും രോഗിയെ ശുശ്രുഷിക്കുന്ന വ്യക്തിയും യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ സുഖമായും സുരക്ഷിതമായും മുൻപോട്ട് പോകുകവാൻ സഹായിക്കുക എന്നതാണ്.

ആദ്യത്തെ ഘട്ടങ്ങളിൽ ചികിത്സ വിധികൾ ക്രമപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നത് കൂടുതൽ സഹായകരമാകും. ചെറിയ ചെറിയ വ്യായാമങ്ങളും നടപ്പുകളും, വളരെയധികം ഉപകാരപ്പെടും. രോഗിക്ക് പണം കൈകാര്യം ചെയ്യുന്നതിലും, ഭക്ഷണം ഉണ്ടാക്കുക തുടങ്ങിയവും ചെയ്യുവാൻ ബുദ്ധിമുട്ടുണ്ടാകുകയും ഏതെങ്കിലും സാഹചര്യത്തിൽ രോഗിയെ ശുശ്രുഷിക്കുന്ന വ്യക്തി ഇത്തരം കാര്യങ്ങളിൽ സഹായിക്കുകയും ചെയ്താൽ ദേഷ്യം, വിഷമം, വിഷാദം തുടങ്ങിയവയ്ക്ക് കാരണമായി തീർന്നേക്കാം. ശരിയായ ഇടപെടലുകളിലൂടെയും ഡ്രൈവിംഗ്, കിച്ചൻ, ബാത്റൂം എന്നിവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതും വഴി അപകടങ്ങൾ ഒഴിവാക്കുവാൻ സാധിക്കും. കുടുംബാംഗങ്ങൾക്കും ശുശ്രുഷകർക്കും സമ്മർദങ്ങൾക്കും മാനസിക പിരി മുറുക്കങ്ങൾക്കും സാധ്യത ഉള്ളതിനാൽ ആവശ്യം എന്ന് തോന്നിയാൽ ഒരു മനോരോഗ വിദഗ്ദ്ധനെയോ മനശാത്രജ്ഞനെയോ കാണുന്നത് ഉപകാരമായേക്കാം. രോഗിയുടെയും ശുശ്രുഷകന്റെയും ആരോഗ്യം കണക്കിലെടുത്തു ശരിയായ സമയത് ശരിയായ രീതിയിൽ ചകില്സിക്കുന്നതു വഴി രോഗത്തെ നിയന്ത്രണത്തിലാക്കുവാൻ സാധിക്കും.