Psychiatrist :

+91 9495 88 4232

Psychologist:

+91 8606 62 6747

പാനിക് ഡിസോർഡർ

Apr 8, 2022Articles in Malayalam0 comments

പാനിക് ഡിസോഡർ അഥവാ ഉത്‌കണ്ഠ രോഗത്തിന്റെ ഭയാനകമായ അവസ്ഥയിലായിരിക്കുന്ന വ്യക്തി തുടരെ തുടരെയുള്ള പാനിക് അറ്റാക്കുകൾ അഭിമുഖികരിക്കുവാൻ കാരണമാകുന്നു. അതിതീവ്രമായ ഭയവും ഉത്കണ്ഠയും പാനിക് അറ്റാക്കുകളിൽ   സംഭവിക്കുന്നു.

ഹൃദയമിടിപ്പ് വർദ്ധിക്കുക, നെഞ്ച് വേദനിക്കുക, വിയർക്കുക, വിറക്കുക, ശ്വാസതടസ്സം അനുഭവപ്പെടുക, മനംപുരട്ടുക, ഉദരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, തലചുറ്റുക സന്തുലിതാവസ്ഥ നഷ്ടമാവുക, തുടങ്ങിയവയൊക്കെ കാണപ്പെടുന്നു. യാഥാർഥ്യവുമായുള്ള ബന്ധം നഷ്ടമാവുകയും ചിലപ്പോഴൊക്കെ ഭ്രാന്തമായ അവസ്ഥയും നിയന്ത്രണം നഷ്ടമാവുകയും മരിക്കാൻ പോകുന്നതുപോലെ അനുഭവപ്പെടുകയും ചെയ്യുന്നു.

ഹൃദയാഘാതത്തെയും ഭാവിയിൽ ഹൃദയാഘാതം വരുന്നതിനെയും ഓർത്തു ഭയപെടുന്നവരിലാണ് കൂടുതലായി അറ്റാക്ക് കാണപ്പെട്ടുവരുന്നത്. ഇതേതുടർന്ന് ക്രമാതീതമായി രോഗങ്ങൾ വരുമെന്ന് ആശങ്കപ്പെടുകയും, ഹൃദയാഘാതത്തെ തുടർന്ന് സമൂഹത്തിൽ ഇളിഭ്യനാകുമെന്ന ഭയം എന്നിവയൊക്കെ ഇവരെ അലട്ടുന്നു. സ്വയം ചികിത്സയായി ഉത്കണ്ഠ ഒഴിവാക്കാനായി ലഹരി വസ്തുക്കളുടെ ഉപയോഗവും കണ്ടുവരുന്നു. മുൻപോട്ട് തുടർന്നുള്ള അറ്റാക്കുകൾ ഒഴിവാക്കേണ്ടതിനായി ജീവിത രീതികൾ പൂർണമായി തിരുത്തികുറിക്കുവാൻ അവർ നിർബംന്ധിതരാകുന്നു.

പാനിക് ഡിസോർഡറുകളിൽ അറ്റാക്കുകൾ തികച്ചും അപ്രതീക്ഷിതമായിട്ടാണ് സംഭവിക്കുക. പകുതി മയക്കത്തിലോ സ്വസ്ഥമായിരിക്കുന്ന സാഹചര്യങ്ങളിൽ പോലും അറ്റാക്കിനുള്ള സാധ്യതകളുണ്ട്. ഹൃദയസ്തംഭനത്തിൻ്റെ ആക്കം ഒരു വ്യക്തിയിൽ തന്നെ വ്യത്യസ്തമായിരിക്കും. ആയിരംപേരിൽ ഒന്നുമുതൽ എട്ടുപേർ വരെ പാനിക് ഡിസോർഡർ ഉള്ളവരായിരിക്കും. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഈ രോഗം കൂടുതലായി കണ്ടു വരുന്നു. അറുപതുകളുടെ ആരംഭത്തിലാണ് രോഗം കണ്ടുവരുന്നത്, പാനിക് ഡിസോർഡർ ഉള്ള വ്യക്തി തുടർച്ചയായി ഡോക്റ്റർന്റെ അടുക്കൽ പോകേണ്ടി വരുന്നതിനാൽ വിദ്യാലയങ്ങളിലും ജോലി സ്ഥലങ്ങളിലും പോകാൻ സാധിക്കാതെ വരികയും പിന്നിലായി പോകുകയും ഒടുവിൽ തൊഴിലില്ലായ്മ മുതൽ വിഷാദം ആത്മഹത്യാ എന്നിവക്കൊക്കെ കാരണമാകുന്നു.

പാനിക് ഡിസോർഡറിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കുവാൻ സാധിച്ചിട്ടില്ല. വളരെയധികം ഉത്‌കണ്ഠ ഉള്ളവരിലും, ചെറുപ്പകാലത്തു ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടവരിലുമൊക്കെ ഈ രോഗം വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.  പുകവലിയും മറ്റൊരു കാരണമാണ്. പാനിക് അറ്റാക്ക് വരുന്നതിനു മാസങ്ങൾ മുൻപ് തന്നെ രോഗി വളരെ മനഃക്ലേശം അനുഭവിക്കുന്നതായി കാണപ്പെടുന്നു. മാനസിക വൈകല്യങ്ങളുള്ള മാതാപിതാക്കളുടെ കുട്ടികളിലും പാനിക് ഡിസോർഡറിന്റെ സാധ്യത ഏറെയാണ്.

പാനിക് ഡിസോർഡറിനുള്ള ചികിത്സാവിധികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഡോക്ടർ ഹൃദയാഘാതം ലഹരി വസ്തുക്കളുടെയും മറ്റും ഉപയോഗം കൊണ്ടല്ല എന്ന് ഉറപ്പുവരുത്തുന്നു. അതോടൊപ്പം തന്നെ ഹൃദയസംബന്ധമായ പ്രേശ്നങ്ങൾ, തൈറോയ്ഡ്, കരൾ രോഗങ്ങൾ എന്നിവയും പരിഗണിക്കുന്നു. ഹൃദയസ്തംഭനത്തിൻ്റെ ആക്കത്തിനനുസരിച്ചു ഡോക്ടർ പ്രതിവിധി കണ്ടെത്തുനിന്നു. ചികിത്സയിലൂടെ തന്നെ രോഗം നിയന്ത്രണത്തിലാക്കുവാനും രോഗബാധിതന് ജീവിതത്തിലേക്ക് തിരിച്ചുവരുവാനും സാധിക്കുന്നു.

Blogs
Latest Post
Mauris cursus posuere sem non fermentum donec condime ntum, nibh ut viverra molestie, urna dui convallis tortor, sed dignissim arcu ex sed.

0 Comments

Submit a Comment

× How can I help you?