പഠന മേഖലയെ സ്വാധിനിക്കുന്ന തച്ചോറിന്റെ വളര്ച്ചുമായ് ബന്ധപ്പെട്ട വൈകല്യമാണ് പഠന വൈകല്യം. ശരിയായി വായിക്കാനും, വായിച്ചകാര്യങ്ങൾ മനസിലാക്കുവാനും യുക്തിപൂർവം ചിന്തിച്ചെഴുതുവാനും അക്ഷരത്തെറ്റ് വരുത്താതിരിക്കുവാനും കണക്കുകൾ ചെയ്യുന്നതിലും ഇവർ പിന്നിലാക്കപ്പെടുന്നു. ഇതിൽ ഏറ്റവും പ്രധാനമായി കാണുന്ന ഒന്നാണ് സ്വരങ്ങൾക്കനുരസിച്ചു വാക്കുകൾ കോർത്തിണക്കി എഴുതാൻ കഴിയാത്ത അവസ്ഥ. ചിലപ്പോൾ ഏതെങ്കിലും ഒന്നിൽ അല്ലെങ്കിൽ ഒരേപോലെ എഴുത്തിലും വായനയിലും കണക്കുകളിലും പഠനത്തിലും ഇവർ പുറകോട്ടുപോകുന്നു.
സ്കൂൾ കാലഘട്ടത്തിന്റെ ആരംഭത്തിൽ തന്നെ ഇത് തിരിച്ചറിയാൻ കഴിയുന്നു. വളരെ ചെറിയ തോതിൽ ഉള്ളവയും മറ്റുള്ളവരിൽ നിന്നും ആവശ്യത്തിന് കരുതല് ലഭിക്കുന്നവരിൽ ഈ രോഗം തിരിച്ചറിയുവാൻ കാലതാമസം ഉണ്ടാകുന്നു. പഠന കാര്യങ്ങളിൽ ഉള്ള വൈകല്യങ്ങൾ നികത്തതാൻ കൂടുതൽ കരുതലും സമയവും അധ്യാപകരും മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് നൽകേണ്ടി വരുന്നു. പഠനകാര്യങ്ങളിൽ നിന്നും മാറി നിന്നുകൊണ്ട് മറ്റ് പ്രവൃത്തനങ്ങളിൽ ഏർപെടുവാൻ ഇത് കുട്ടികളെ നിർബന്ധിതരാകുന്നു. ചിത്രം വര, ഡിസൈനിങ് എന്നിവയിൽ വളരെയധികം മികവ് കാണിച്ചാലും പഠനത്തിൽ ഇവർ പുറകിലാകുന്നു. അതോടൊപ്പം തന്നെ പഠനത്തോടും അധ്യാപകരോടും മടുപ്പു വെറുപ്പും ഉളവാക്കുന്നു. കൗമാരപ്രായത്തിനു ശേഷവും ഇവരിൽ അക്ഷരത്തെറ്റുകളും വായിക്കുവാൻ സാധിക്കാത്ത അവസ്ഥയുമെല്ലാം കണ്ടുവരുന്നു. പ്രായപൂർത്തിയായതിനു ശേഷവും വായനയും എഴുത്തും വേണ്ടിവരുന്ന തൊഴിലുകളിൽ നിന്നുപോലും ഇവർ വിട്ടു നില്ക്കാൻ ആഗ്രഹിക്കുന്നു. സ്കൂളുകളിൽ പോകുന്ന കുഞ്ഞുങ്ങളിൽ ഇരുപതിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ളവരിൽ ഈ വൈകല്യം കാണപ്പെടുന്നു. പെണ്കുട്ടികളേക്കാൾ ആൺകുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്.
പൂർണവർച്ചയെത്താതെയുള്ള ജനനം ജനിക്കുമ്പോൾ ഭാരം കുറഞ്ഞിരിക്കുക ഗര്ഭകാലത്തുള്ള നിക്കോട്ടിന്റെ ഉപയോഗം ഇവയൊക്കെ കാരണമായേക്കാം. വായിക്കാനും പഠിക്കാനും ഉള്ള കഴിവ് ഇവരിൽ വളരെ കുറവായിരിക്കും. ഇതേ വൈകല്യമുള്ള മാതാപിതാക്കളുടെ മക്കളിലും പഠനകാര്യങ്ങളിൽ പിന്നോക്കം പോകുന്ന അവസ്ഥ കാണാൻ സാധിക്കാറുണ്ട് കാരണം കുട്ടികളെ സഹായിക്കുവാനും പഠിപ്പിക്കുവാനും അവർക്കു സാധിക്കുന്നില്ല.
പരിശോധനകൾക്ക് വിധേയമാക്കുമ്പോൾ ഇതുപോലുള്ള മറ്റു സാഹചര്യങ്ങളും കണക്കിലെടുക്കുന്നു അതായത്, വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ, കാഴ്ച്ച കേൾവി തുടങ്ങിയവയിലുള്ള കുറവുകൾ, ന്യൂറോയുമായി ബന്ധമുള്ളവ, മറ്റ് രോഗങ്ങൾ, എന്നിവയും പരിഗണിക്കുന്നു. നിങ്ങളോടും കുട്ടിയോടും സംസാരിച്ചതിന് ശേഷം കുട്ടിയുടെ അധ്യാപകരിൽ നിന്നും അവ്വശ്യമായ റിപ്പോർട്ടുകളും ഡോക്ടർ ആവശ്യപ്പെടാറുണ്ട്. ഐക്യു മുതലായവ അളക്കുന്ന രേഖകൾ തുടങ്ങിയവ. കൃത്യമായ പരിശോധനക്ക് ശേഷം കുട്ടിക്ക് ആവശ്യമുള്ള ചികിത്സകൾ നൽകുകയും പഠനത്തിൽ മുന്പോട്ടുവരുവാൻ ആവശ്യമായ പരിശീലനങ്ങൾ കൃത്യമായ ഇടവേളകളിൽ കൊടുക്കുകയും ചെയ്യുന്നു . ചില വിദ്യാലയങ്ങളിൽ ഭാഷ അടിസ്ഥാനത്തിലല്ലാതെ വിഷയങ്ങളിൽ (സയൻസ്, കണക്ക്) അക്ഷരതെറ്റുകൾ വരുത്തുന്നതിൽ കുഴപ്പമുണ്ടാകുവാറില്ല. ഇതും ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് സഹായകമാകുന്നു. ശരിയായ രീതിയിൽ രോഗ നിർണയം സാധിക്കാതെ വരുന്ന സാഹചര്യത്തിൽ പഠനത്തിൽ പിന്നലായി പോകുവാനും, തൊഴിൽ രഹിതരായി തീരുവാനും, മാനസിക പ്രശ്നങ്ങൾക്ക് അടിപെട്ടുപോകുവാനും, ലഹരിവസ്തുകളിലേക്ക് വീണുപോകുവാനുമുള്ള സാധ്യതകളുണ്ട്. അതിനാൽ തന്നെ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ശരിയായ സ്നേഹവും കരുതലും നൽകി രോഗത്തെ തിരിച്ചറിഞ്ഞു ഭേതമാക്കുകയാണ് വേണ്ടത്.
0 Comments