Psychiatrist :

+91 9495 88 4232

Psychologist:

+91 8606 62 6747

വ്യക്തിത്വ വൈകല്യങ്ങൾ 

Apr 8, 2022Articles in Malayalam0 comments

ഒരു വ്യക്തിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പെരുമാറ്റത്തെ പറ്റിയുള്ള വിലയിരുത്തലുകൾ തുടങ്ങിയവയൊക്കെ നിയന്ത്രിക്കുന്ന ഒന്നാണ് അവൻ്റെ വ്യക്തിത്വം. എന്നാൽ ചില സമയങ്ങളിൽ സമൂഹത്തിനും സ്വന്തമായും യോജിക്കാത്ത പെരുമാറ്റങ്ങൾ പ്രകടമാക്കുമ്പോൾ അതിനെ വ്യക്തിത്വ വൈകല്യം എന്ന് നമ്മൾ വിശേഷിപ്പിക്കുന്നു. ഈ ഒരവസ്ഥ ഒരുവന്റെ ചിന്തയെയും, വികാരങ്ങളെയും, മറ്റുള്ളവരുമായുള്ള ഇടപെടലുകളെയും സ്വാധിനിക്കുന്നു. വ്യക്തിത്വ വൈകല്യം യൗവനത്തിന്റെ ആരംഭത്തിൽ തന്നെ പ്രകടമാകുന്നു. വ്യക്തിത്വ വൈകല്യം ഉള്ളയാൾ പൊതുവെ പ്രശ്നക്കാരനും ബന്ധുക്കളോ കൂട്ടുകാരോ ചേർന്ന് ആയിരിക്കും രോഗിയെ ചികിത്സക്കായി എത്തിക്കുന്നത്. ചികിത്സയുടെ അടിസ്ഥാനത്തിൽ ഇതിനെ മൂന്നായി തരംതിരിക്കുന്നു.

ഇതിൽ ഒന്നാമതായി മനോവിഭ്രാന്തിയുള്ള, ചിത്തഭ്രമം ഉള്ള തരത്തിലുള്ള വ്യക്തിത്വ വൈകല്യങ്ങൾ ആണുള്ളത്. ഈകൂട്ടർ മറ്റുള്ളവരെ വളരെയധികം സംശയിക്കുകയും അവരുടെ പെരുമാറ്റത്തെ ആശങ്കയോടുകൂടെ വീക്ഷിക്കുകയും ചെയ്യുന്നു. ഇവർ സമൂഹത്തിൽ നിന്നും വിട്ടു നില്ക്കാൻ ആഗ്രഹിക്കുകയും, സാമൂഹിക ബന്ധങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ തരത്തിൽ ബോർഡർലൈൻ, നാടകീയം, അഹംഭാവം, സാമൂഹ്യവിരുദ്ധത, ഇത്തരത്തിലുള്ള വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു. തുടങ്ങിയവർ ഉൾപ്പെടുന്നു. ഇവർ മറ്റുള്ളവരോടു അനാദരവോടും അവഗണനയോടും കൂടി പെരുമാറുകയും ഉപദ്രവകാരികളുമായേക്കാം. ഇവർ കൂടുതൽ നാടകിയ സ്വഭാവമുള്ളവരും ബന്ധങ്ങളിൽ സ്ഥിരത ഇല്ലാത്തവരും ആയിരിക്കും.

മൂന്നാമത്തെ വിഭാഗത്തിൽ പരിപൂർണ്ണതാ ശീലം ,  അവഗണനാ  ശീലം  ഉള്ളവരുംമറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരുമായിരിക്കും. ഈ ലക്ഷണങ്ങൾ കാണിക്കുന്നവർ കൂടുതൽ ആകുലത ഉള്ളവരും ഭയമുള്ളവരുമായി കാണപ്പെടുന്നു. അതോടൊപ്പം തന്നെ ആത്മവിശ്വാസം കുറവായതിനാൽ ഇപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയും കരുതലും ആവശ്യമാണെന്ന ചിന്തയുള്ളവരും അവർക്കെതിരായ വിമർശനങ്ങളിൽ തളർന്നുപോകുന്ന മാനസികാവസ്ഥ ഉള്ളവരുമാണ്.

സമൂഹത്തിൽ ഒരുപാട് പേര് വ്യക്തിത്വ വൈകല്യമുള്ളവർ ആണെങ്കിലും പലരും ശരിയായ പരിശോധനകൾക്കോ ചികിത്സക്കോ മുതിരുന്നില്ല എന്നുള്ളതാണ് വാസ്തവം. ഓരോ സംസ്കാരസങ്ങളും രീതികളും ലിങ്കങ്ങളും വ്യത്യസ്തമായതിനാൽ ഇതിന്റെ ശരിയായ വ്യാപ്തിയും കാരണവും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഓരോ നൂറുപേരിലും എട്ട് മുതൽ പതിനഞ്ചു വരെ ഉള്ളവരിൽ വ്യക്തിത്വ വൈകല്യം പ്രകടമാകുന്നു.

വ്യക്തിത്വ വൈകല്യമുള്ളവരിൽ പരിശോധനകൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വ്യക്തിയോടും വ്യക്തിയുമായി ബന്ധമുള്ളവരോടും സംസാരിക്കുന്നതു വഴി മരുന്നുകളുടെയോ ലഹരി വസ്തുക്കളുടെയോ ഉപയോഗം കൊണ്ട് സംഭവിച്ച പെരുമാറ്റ വ്യത്യാസങ്ങൾ അല്ല എന്നുറപ്പ് വരുത്തുന്നു.

സൈക്കോതെറാപ്പിയിലൂടെ വ്യക്തിത്വ വൈകല്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നു. അതിനോടൊപ്പമുള്ള ഉത്കണ്ഠകളും ആകുലതകളും മരുന്നുകൾ വഴി നിയന്ത്രിക്കുവാൻ സാധിക്കുന്നു. പലരും ഇതൊരു രോഗമായി പരിഗണിക്കാത്തതിനാൽ ചികിത്സ തുടങ്ങുവാൻ കാലതാമസം ഉണ്ടാകുന്നു അത് ശരിയായ ഫലം നല്കുന്നതിന് തടസമാകുന്നു. വേണ്ടവിധത്തിൽ രോഗിയെ പ്രോത്സാഹിപ്പിക്കുവാൻ സാധിച്ചുവെങ്കിൽ രോഗത്തിൽ നിന്നും അതിവേഗം വിമുക്തനാകുവാൻ അവനു കഴിയും.

Blogs
Latest Post
Mauris cursus posuere sem non fermentum donec condime ntum, nibh ut viverra molestie, urna dui convallis tortor, sed dignissim arcu ex sed.

0 Comments

Submit a Comment

× How can I help you?